താമരശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൊതുകുകള്‍ പെരുകുന്നു

Posted on: September 4, 2013 5:10 am | Last updated: September 4, 2013 at 10:10 am

താമരശ്ശേരി: ദേശീയപാതയോരത്ത് ഗ്രാമപഞ്ചായത്ത് വക ‘കൊതുക് വളര്‍ത്ത് കേന്ദ്രം’. താമരശ്ശേരി പഴയ ബസ്റ്റാന്‍ഡിനും പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിനും സമീപത്തായാണ് ആഴ്ചകളായി മൂത്രവും മലിന ജലവും കെട്ടിക്കിടന്ന് കൊതുകുവളരുന്നത്. കംഫര്‍ട്ട് സ്റ്റേഷന് സമീപം ഓവുചാലിന് മുകളില്‍ ഓട്ടോ തൊഴിലാളികള്‍ നിര്‍മിച്ച മൂത്രപ്പുര, ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മലിന ജലമാണ് ഓവുചാല്‍ നിറഞ്ഞ് റോഡരികില്‍ തളംകെട്ടിയത്. 

മാരക രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അധികൃതരുടെ ഈ അനാസ്ഥ താമരശ്ശേരിയെ മാരക രോഗങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.