ഹജ്ജ് യാത്രാ പട്ടിക ഇന്നറിയാനാകും

Posted on: September 4, 2013 12:46 am | Last updated: September 3, 2013 at 11:47 pm

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്ര ഈ മാസം 25ന് ആരംഭിക്കാനിരിക്കെ, യാത്രാ വിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പട്ടിക പുറത്തു വരുന്നതോടെ ഓരോ ഹാജിയും പുറപ്പെടുന്ന ദിവസവും സമയവും വിമാന നമ്പറും അറിയാനാകും. പട്ടിക നാളെ അല്ലങ്കില്‍ മറ്റന്നാള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.അതിനിടെ ഹജ്ജ് യാത്ര സുഗമമാക്കുന്നതിന് വിവിധ ഏജന്‍സികളുടെ സംയുക്ത യോഗം നാളെ വൈകിട്ട് നാലിന് നടക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഇതോടനുബന്ധിച്ച് നടക്കും.
ഹജ്ജ് വളണ്ടിയര്‍മാരുടെ ട്രെയിനിംഗ് ക്ലാസ് നാളെ 10ന് നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 12ന് പത്ത് മണിക്ക് ചേരും. ഹജ്ജ് ക്യാമ്പ് 24ന് ആരംഭിക്കും.