Connect with us

Kasargod

എസ് വൈ എസ് പാഠശാല: ഉദുമയില്‍ സഹകാരി സമിതിയായി

Published

|

Last Updated

ഉദുമ: സംഘടനാ ശാക്തീകരണവും അടുത്ത ഒന്നര വര്‍ഷത്തെ പദ്ധതി പ്രയോഗവത്കരണം ലക്ഷ്യംവെച്ച് എസ് വൈ എസ് സംവിധാനിച്ച സംഘടനാ സ്‌കൂളിന്റെ ഭാഗമായുള്ള പാഠശാല ആറ്, ഏഴ് തിയതികളില്‍ ഉദുമ എരോല്‍ പാലസില്‍ നടക്കും. പ്രീ സിറ്റിംഗ് ക്യാമ്പുകളില്‍നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന പാഠശാലയില്‍ സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പാഠശാലയുടെ വിജയകരമായ നടത്തിപ്പിന് ഉദുമയില്‍ ചേര്‍ന്ന എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകണ്‍വെന്‍ഷനില്‍ വിപുലമായ സഹകാരി സമിതിയെ തിരഞ്ഞെടുത്തു. ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, ഫൈസല്‍ ഉദുമ, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സഈദ് സഖാഫി (ചെയര്‍.), സയ്യിദ് മുഹ്‌സിന്‍ കോട്ടിക്കുളം , അബ്ദുല്ല മാങ്ങാട്, ഇബ്‌റാഹിം കണ്ണംകുളം (വൈസ് ചെയര്‍.), അബ്ദുറശീദ് കെ എം (ജന. കണ്‍.), അനസ് ക്വാളിറ്റി, മുനീര്‍ എരോല്‍, അശ്‌റഫ് കടപ്പുറം (ജോ.കണ്‍.), ടി കെ മുഹമ്മദ്കുഞ്ഞി (ട്രഷറര്‍), റസാഖ് എരോല്‍, സുബൈര്‍ എയ്യള, അലി മുദിയക്കാല്‍ (ഫുഡ്), ശരീഫ് എരോല്‍, പി പി റഈസ് (മീഡിയ), മുഹമ്മദ് അബ്ദുല്ല, ഫാറൂഖ് എരോല്‍ (അക്കമഡേഷന്‍), മുഹമ്മദ്കുഞ്ഞി കല്ലട്ര, ഗഫൂര്‍ മുദിയക്കാല്‍ (ലൈറ്റ് ആന്റ് സൗണ്ട്), മുനീര്‍ കോട്ടിക്കുളം, അഫ്‌സല്‍ എരോല്‍, റഫീഖ് എരോല്‍, കെ കെ ജുനൈദ് (വളണ്ടിയര്‍ കോര്‍).