എം ജി സര്‍വകലാശാല വി സിക്കെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Posted on: September 3, 2013 9:15 am | Last updated: September 3, 2013 at 12:01 pm
SHARE

MG UNIVERSITYതിരുവനന്തപുരം: എം ജി സര്‍വകലാശാല വി സിയുടെ നിയമനത്തില്‍ ക്രമക്കേട് നടന്നതായി ചീഫ് സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറി. വി സിയുടെ നിയമനം നടന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഓഫ് ക്യാമ്പസുകള്‍ സൃഷ്ടിച്ചതിലും തസ്തികകള്‍ അനുവദിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

വി സിയുടെ യോഗ്യതയിലടക്കം ക്രമക്കേട് നടന്നതായി ചില ദൃശ്യമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.