Connect with us

Kozhikode

അളവ് തൂക്ക കൃത്രിമം കണ്ടെത്താന്‍ അഞ്ച് മുതല്‍ ജില്ലയില്‍ പരിശോധന

Published

|

Last Updated

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് അഞ്ച് മുതല്‍ 14 വരെ ജില്ലയില്‍ പ്രത്യേക മിന്നല്‍ പരിശോധനകള്‍ നടത്തുമെന്ന് അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
പുനഃപരിശോധന നടത്തി മുദ്ര ചെയ്യാതിരിക്കുക, കൃത്യതയില്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കറ്റില്‍ രേഖപ്പെടുത്തിയ എം ആര്‍ പി യെക്കാള്‍ കൂടുതല്‍ വില ഈടാക്കുക, എം ആര്‍ പി തിരുത്തുക, സ്റ്റിക്കര്‍ ഒട്ടിച്ച് വില രേഖപ്പെടുത്തുക, നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കേജ് സാധനങ്ങള്‍ വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഇത്തരം ക്രമക്കേടുകള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് 0495 2374203 ഫോണിലോ സിവില്‍ സ്റ്റേഷനിലെ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസില്‍ 24 മണിക്കൂറും അറിയിക്കാം. ഇതിനുപുറമെ പുതിയ ബസ്സ്റ്റാന്റിനു സമീപം രാവിലെ 10 മുതല്‍ വൈകുന്നേരം എട്ട് വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സ്റ്റാളില്‍ കമ്പോളത്തില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ തൂക്കി കൃത്യത ഉറപ്പുവരുത്തുന്നതിനുളള സൗകര്യവുമുണ്ടാവും.
ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം മേയര്‍ പ്രൊഫ. എ കെ പ്രേമജം അഞ്ചിന് രാവിലെ 9.30 ന് നിര്‍വഹിക്കും.

Latest