Connect with us

National

ഭക്ഷ്യ സുരക്ഷാ ബില്ലിന് രാജ്യസഭയിലും അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ശബ്ദ വോട്ടോടെയാണ് ബില്ല് സഭ പാസ്സാക്കിയത്. ഇതോടെ രാജ്യത്തെ 67 ശതമാനം പേര്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കും.രാജ്യസഭയിലും ബില്ല് അംഗീകരിച്ചതോടെ പാര്‍ലമെന്റിന്റെ അംഗീകാരം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായി.
കഴിഞ്ഞ ആഴ്ച ബില്ല ലോക്‌സഭയും അംഗീകരിച്ചിരുന്നു. രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ഭക്ഷ്യ സുരക്ഷ ഇനി നിയമമാകും. യുപിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഭക്ഷ്യ സുരക്ഷാബില്‍. പ്രതിവര്‍ഷം ഒരു ലക്ഷം  കോടിയിലധികം രൂപയാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ചിലവ് പ്രതീക്ഷിക്കുന്നത്.

 

Latest