ഫറോക്ക് ഡിവിഷന്‍ സാഹിത്യോത്സവ്: പന്തീരാങ്കാവ് സെക്ടര്‍ ജേതാക്കള്‍

Posted on: September 2, 2013 8:05 am | Last updated: September 2, 2013 at 8:05 am

ഫറോക്ക്: രണ്ട് ദിനങ്ങളിലായി അരീക്കാട് ദേവദാസ് സ്‌കൂളില്‍ നടന്ന എസ് എസ് എഫ് ഫറോക്ക് ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. 204 പോയന്റോടെ പന്തീരാങ്കാവ് സെക്ടര്‍ വിജയികളായി. 195 പോയിന്റോടെ കടലുണ്ടി സെക്ടര്‍ രണ്ടാം സ്ഥാനവും 178 പോയിന്റോടെ ഫറോക്ക് സെക്ടര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമാപന സംഗമം മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ നാഷനല്‍ കമ്മിറ്റി ട്രഷറര്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി ട്രോഫി വിതരണം ചെയ്തു. ബശീര്‍ മാസ്റ്റര്‍ പടിക്കല്‍, സയ്യിദ് കെ വി തങ്ങള്‍, ബഷീര്‍ സകാഫി നല്ലളം, സിദ്ദീഖ് ഹാജി നല്ലളം സമ്മാനദാനം നടത്തി.