Connect with us

Malappuram

വനസംരക്ഷണ സമിതികള്‍ നിര്‍ജീവമാകുന്നു

Published

|

Last Updated

നിലമ്പൂര്‍: ഫോറസ്റ്റ് ഡിവിഷനിലെ 31 വന സംരക്ഷണ സമിതികളില്‍ പലതും നിര്‍ജീവാവസ്ഥയിലായി. ചില സമിതികള്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നും സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് എാജന്‍സിയുടെ 2013-14 വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി എഫ് ഒ ജോര്‍ജ്ജി പി മാത്തച്ചന്‍ അധ്യക്ഷത വഹിച്ചു. പഴയ ഡി എഫ് ഒ ബംഗഌവിന്റെ നവീകരണ പ്രവര്‍ത്തികള്‍ തെന്‍മല ഇക്കോ ടൂറിസം സൊസൈറ്റിയെ ഏല്‍പ്പിക്കാമെന്ന എക്‌സിക്യുട്ടീവ് തീരുമാനം യോഗം അംഗീകരിച്ചു.
വേനല്‍ അധികമായതിനാല്‍ ഫയര്‍ വാച്ചര്‍മാരുടെ കാലാവധി ദീര്‍ഘിപ്പിക്കാമെന്ന തീരുമാനവും അംഗീകരിച്ചു. ആഢ്യന്‍പാറ ടൂറിസം പോയിന്റില്‍ മൂന്ന് ഫയര്‍ സീസണ്‍ വാച്ചര്‍മാരെ നിയമിക്കും. ഒരേ പ്രവര്‍ത്തന മേഖലയുള്ള മമ്പാട്, മൊടവണ്ണ വി എസ് എസുകളുടെ പ്രവര്‍ത്തന മേഖല സംബന്ധിച്ച് തത്സ്ഥിതി തുടരാന്‍ തത്കാലം തീരുമാനിച്ചു.
മൊടവണ്ണ വി എസ് എസിന് കനോലി പ്ലോട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനുള്ളള അവസരം ഒരുക്കണമെന്ന ആവശ്യം പ്രസിഡന്റ് ശ്രീനിവാസന്‍ ഉന്നയിച്ചു. വനത്തിലെ കോളനികളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് വനത്തിനടുത്ത് താമസിക്കുന്ന കര്‍ഷകര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ നീക്കും. വി എസ് എസുകള്‍ക്കോ, വ്യക്തികള്‍ക്കോ കൃഷി സംബന്ധമായ സഹായം ചെയ്യാന്‍ കൃഷി വകുപ്പ് തയ്യാറാണെന്നും ഗ്രോ ബാഗ് പദ്ധതി നടപ്പിലാക്കാന്‍ തയ്യാറുള്ളവര്‍ക്ക് സഹായം ചെയ്യുമെന്നും കൃഷി വകുപ്പധികൃതരും അറിയിച്ചു.
ആഢ്യന്‍പാറയില്‍ വികസനത്തിന് കൂടുതല്‍ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് അനുമതി ലഭിക്കുന്നതനുസരിച്ച് തീരുമാനിക്കും. ഡിവിഷന്‍ കോമ്പൗണ്ടില്‍ എക്കോ ഷോപ്പിന്റെ തേന്‍ വില്‍പ്പന തുടങ്ങും. ഇതിന് എല്ലാവരുടെയും സഹകരണവും യോഗം ആവശ്യപ്പെട്ടു.

 

Latest