ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് പ്രധാന പ്രശ്‌നമെന്ന് പോലീസ്‌

Posted on: September 1, 2013 8:05 pm | Last updated: September 1, 2013 at 8:05 pm

red signalഅബുദാബി: വാഹനാപകടങ്ങള്‍ക്കു കാരണമാകുന്ന പ്രധാന വീഴ്ചകള്‍ സംബന്ധിച്ച് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ലഘുലേഖാ വിതരണം നടത്തി. ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതാണ് ഏറ്റവും വലിയ വീഴ്ചയെന്ന് കേണല്‍ അഹ്മദ് അറിയിച്ചു.
2,057 അപകടങ്ങള്‍ നടന്നതില്‍ 22 ശതമാനം ചുവപ്പ് സിഗ്നല്‍ മറികടന്നതുകൊണ്ടാണ്. ട്രക്ക് അപകടങ്ങളും ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുന്നു. ട്രക്കുകള്‍ ഉള്‍പ്പെട്ട അപകടം 11 ശതമാനം വരും. ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ലഘുലേഖ. പടിഞ്ഞാറന്‍ മേഖല, അല്‍ ഐന്‍ എന്നിവിടങ്ങളിലും ലഘുലേഖ വിതരണം ചെയ്തുവെന്ന് കേണല്‍ അഹ്മദ് പറഞ്ഞു.