ദേശീയ അവകാശദിനത്തില്‍ എട്ട് കേന്ദ്രങ്ങളില്‍ കര്‍ഷക മാര്‍ച്ച്

Posted on: September 1, 2013 8:02 am | Last updated: September 1, 2013 at 8:02 am

പാലക്കാട്: അഖിലേന്ത്യാ കിസാന്‍സഭ ദേശീയ അവകാശദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ രണ്ടിനു ജില്ലയില്‍ എട്ടു കേന്ദ്രങ്ങളില്‍ കര്‍ഷകമാര്‍ച്ച് നടക്കും.
കര്‍ഷകര്‍ക്കു 3,000 രൂപ പെന്‍ഷനും കര്‍ഷക ക്ഷേമപദ്ധതികളും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണു മാര്‍ച്ച്.
പാലക്കാട്ട് വിക്‌ടോറിയാ കോളജ് ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന പ്രകടനത്തിനു ശേഷം ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡണ്ട് വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിലെ ധര്‍ണ സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് ഉദ്ഘാടനം ചെയ്യും.
കരിമ്പ പോസ്റ്റ് ഓഫീസിനു മുന്നിലെ മാര്‍ച്ച് കിസാന്‍സഭ ജില്ലാ സെക്രട്ടറി എ എസ് ശിവദാസ് ഉദ്ഘാടനം ചെയ്യും.
അഗളി കൃഷിഭവന്‍ മാര്‍ച്ച് മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സി പി ഐ ജില്ലാ നിര്‍വാഹകസമിതിയംഗം പി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. ശ്രീകൃഷ്ണപുരം പോസ്റ്റ് ഓഫീസിനു മുന്നിലെ ധര്‍ണ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം വാസുദേവന്‍ ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി സിവില്‍ സ്‌റ്റേഷനു മുന്നിലെ മാര്‍ച്ച് കിസാന്‍സഭ ജില്ലാ പ്രസിഡണ്ട് ഇ പി ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.
നെന്മാറ പോസ്റ്റ് ഓഫീസിനു മുന്നിലെ ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.