മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനം റദ്ദാക്കി

Posted on: August 31, 2013 1:52 am | Last updated: August 31, 2013 at 1:52 am
SHARE

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാളത്തെ കണ്ണൂര്‍ സന്ദര്‍ശന പരിപാടി റദ്ദാക്കി. ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയത്തിന്റെയും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടങ്ങുന്ന ദേശീയ സരസ് മേളയുടെയും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്താന്‍ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി എത്തില്ലെങ്കിലും രണ്ട് പരിപാടികളും മാറ്റമില്ലാതെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുഖ്യമന്ത്രി കണ്ണൂരിലെത്തിയാല്‍ കരിങ്കൊടി കാട്ടുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും കരിങ്കൊടി കാട്ടുന്നവരെ ചെറുക്കുമെന്ന് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയതെന്നാണ് അറിയുന്നത്.