ഖത്തറില്‍ 18% പേര്‍ ജോലിസമ്മര്‍ദ്ദം മൂലം ഡിപ്രഷന് അടിമകള്‍

Posted on: August 26, 2013 9:55 pm | Last updated: August 26, 2013 at 9:55 pm
SHARE

untitled (1)ദോഹ: രാജ്യത്തെ തൊഴിലെടുക്കുന്നവരും 20-34 പ്രായത്തിലുള്ളവരുമായ ആളുകള്‍ വലിയ തോതില്‍ ജോലിസമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുള്ള അന്തഃസംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മാനസികാരോഗ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് സുഹൈല ഗുലൂം പറഞ്ഞു. ജോലി മേഖലകളില്‍ നിന്നുണ്ടാകുന്ന പിരിമുറുക്കങ്ങളെ അതിജീവിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ ബോധവല്‍ക്കരണം കൂടിയേ തീരൂ എന്നും അവര്‍ വെളിപ്പെടുത്തി. ജോലിയിടങ്ങളിലെ പരിതസ്ഥിതികളില്‍ നിന്നുല്‍ഭവിക്കുന്ന അസുഖങ്ങളെ കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഒക്ക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു സുഹൈല ഗുലൂം.