ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ അക്ഷയയിലൂടെ ലഭിക്കും

Posted on: August 26, 2013 12:29 pm | Last updated: August 26, 2013 at 12:29 pm
SHARE

മലപ്പുറം: ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ അക്ഷയയും ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയും ഒന്നിക്കുന്നു.
വാഹന ഇന്‍ഷ്വറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ തരം ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ അക്ഷയ വഴി ലഭ്യമാക്കാന്‍ അക്ഷയ സംരംഭകരുടെയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി. ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ ബ്രാഞ്ചുകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ സെപ്തംബര്‍ മുതല്‍ അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. ഇതിന് മുന്നോടിയായി സംരംഭകര്‍ക്ക് പരിശീലനം നല്‍കും. നിലമ്പൂര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അക്ഷയ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ബഷീര്‍, ന്യൂ ഇന്ത്യാ അഷ്വറന്‍സ് ഡിവിഷനല്‍ മാനേജര്‍ സി ബി ഗോപകുമാര്‍, ബ്രാഞ്ച് മാനേജര്‍മാരായ ദേവീദാസ്, ജീജ പുഴക്കല്‍, വി വിജയകുമാര്‍, അക്ഷയ ഉദ്യോഗസ്ഥരായ ടി അബ്ദുല്‍ ഹക്കീം, എ വി അനീസ് മുഹമ്മദ്, പി സാലിഹ് ഇബ്‌റാഹിം, എ പി സാദിഖലി എന്നിവര്‍ പങ്കെടുത്തു.