മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Posted on: August 26, 2013 12:10 pm | Last updated: August 26, 2013 at 4:26 pm
SHARE

madani.......

ബാംഗ്ലൂര്‍: ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. മഅദനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതാദ്യമായാണ് ജയില്‍ അധികൃതരില്‍ നിന്ന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് ഉണ്ടാകുന്നത്.

എന്നാല്‍ ചികിത്സക്ക് വിധേയനാകാന്‍ മഅദനി തയ്യാറാവുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വന്തം രീതിയില്‍ ചികിത്സ നടത്താനാണ് മഅദനിക്ക് താല്‍പര്യം. ജയിലില്‍ ആവശ്യത്തിന് മഅദനിക്ക് ചികിത്സ ലഭിക്കുന്നുണ്ട്. എന്നാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു സര്‍ക്കാറിന്റെ സത്യവാങ്മൂലം.