വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:26 pm
SHARE

പാലക്കാട്:വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുളള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 10-ാം തരവും അതിന് മുകളിലുളള കോഴ്‌സുകളിലും കേരളത്തിലെ അംഗീകാരമുളള വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 25.