പോലീസ് മര്‍ദനം; വിദ്യാര്‍ഥിയില്‍ നിന്ന് മൊഴിയെടുത്തു

Posted on: August 22, 2013 7:00 am | Last updated: August 22, 2013 at 7:36 am
SHARE

മഞ്ചേരി: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പോലീസ് അകാരണമായി മര്‍ദിച്ച സംഭവത്തില്‍ വണ്ടൂര്‍ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി മൊഴിയെടുത്തു. എടവണ്ണ കിഴക്കേ ചാത്തല്ലൂരില്‍ ബസ്സ് വെയ്റ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്ന എടവണ്ണ ജി എച്ച് എസ് പത്താം ക്ലാസ് വിദ്യര്‍ഥി സുധീഷി(16)നെയാണ് പോലീസ് മര്‍ദിച്ചത്. വണ്ടൂര്‍ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും മഞ്ചേരി ജനറല്‍ ആശുപത്രിയിലെത്തിയാണ് വിദ്യാര്‍ഥിയില്‍ നിന്നും പിതാവ് മൊരടന്‍ വെള്ളിയില്‍ നിന്നും മൊഴിയെടുത്തത്. ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയതോടെ പോലീസ് വിദ്യര്‍ഥിയെ വിട്ടയക്കുകയും സുധീഷിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.