ടി പി വധം: പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തള്ളി

Posted on: August 19, 2013 2:13 pm | Last updated: August 19, 2013 at 2:13 pm

Kerala High Courtകൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി പി എം പാനൂര്‍ ഏരിയാക്കമ്മറ്റി അംഗവുമായി പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുഞ്ഞനന്തന് ജാമ്യം ലഭിച്ചാല്‍ അദ്ദേഹം സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചത്.