Connect with us

Malappuram

മദ്‌റസാ പ്രവേശനോത്സവം

Published

|

Last Updated

വേങ്ങര: എസ് എസ് എഫ് കുറ്റാളൂര്‍ സെക്ടര്‍തല പ്രവേശനോത്സവം നെല്ലിപറമ്പ് മദാറുല്‍ ഉലൂം സുന്നി മദ്‌റസയില്‍ നടന്നു. ജലീല്‍ കല്ലേങ്ങല്‍പടി ഉദ്ഘാടനം ചെയ്തു. ഹസന്‍ അഹ്‌സനി, യൂസുഫ് സഖാഫി കുറ്റാളൂര്‍, അലവിക്കുട്ടി നെല്ലിപറമ്പ്, മുഹമ്മദലി മമ്പീതി പ്രസംഗിച്ചു.
മലപ്പുറം: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നടത്തുന്ന മത വിദ്യാഭ്യാസ ക്യാമ്പയിനോടനുബന്ധിച്ച് സെക്ടര്‍ പരിധിയിലെ മദ്‌റസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പടിഞ്ഞാറെമുക്ക് മുനീറുല്‍ ഇസ്‌ലാം സുന്നി മദ്‌റസയില്‍ നടന്ന സെക്ടര്‍ തല ഉദ്ഘാടനം ഹൈദരലി സഖാഫി നിര്‍വഹിച്ചു. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജുനൈദ് കെ ടി സ്വാഗതവും അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗര്‍ സുന്നി മദ്‌റസയില്‍ നടന്ന മദ്‌റസാ പ്രവേശനോത്സവം മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് സൈനി അധ്യക്ഷത വഹിച്ചു.