മുഹമ്മദ് മുസ്‌ലിയാര്‍ തലമുറകളുടെ ഗുരുനാഥന്‍

Posted on: August 19, 2013 9:29 am | Last updated: August 19, 2013 at 9:29 am
SHARE

തിരൂരങ്ങാടി: ഇന്നലെ നിര്യാതനായ മൂന്നിയൂര്‍ എം എച്ച് നഗറില ചാമ്പന്‍ മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത് തലമുറകള്‍ക്ക് അക്ഷരം പകര്‍ന്ന ഗുരുവര്യരേയാണ്. മൂന്നിയൂര്‍ ചിനക്കല്‍ ജുമുഅത്ത് പള്ളിയില്‍ നീണ്ട 45 വര്‍ഷം മുഅദ്ദിനും മദ്‌റസാധ്യാപകനുമായി സേവനം ചെയ്ത ഇദ്ദേഹം ഏവര്‍ക്കും ആദരണീയനായിരുന്നു. ഉള്ളണം, കളിയാട്ടമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എസ് ജെ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here