മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വിതരണം ചെയ്തു

Posted on: August 17, 2013 12:41 am | Last updated: August 17, 2013 at 12:41 am
SHARE

മലപ്പുറം: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഊര്‍ജ്ജ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നല്‍കി. ചന്ദ്രന്‍ (നിലമ്പൂര്‍ സി ഐ), പി എം വേലായുധന്‍ (മലപ്പുറം സായുധ പോലീസ് എസ് ഐ), ജോണി അഗസ്റ്റിന്‍ (ഗ്രേഡ് എ എസ് ഐ മലപ്പുറം), സുനീഷ്‌കുമാര്‍(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എടവണ്ണ), അസൈനാര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എടക്കര), കെ.ബഷീര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കാളികാവ്), മുരളീധരന്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മേലാറ്റൂര്‍), മണികണ്ഠന്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മേലാറ്റൂര്‍), സന്തോഷ്‌കുമാര്‍ (സിവില്‍ പൊലീസ് ഓഫീസര്‍ പെരിന്തല്‍മണ്ണ), മന്‍സൂര്‍ (സിവില്‍ പൊലീസ് ഓഫീസര്‍ പാണ്ടിക്കാട്) എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.