മുഖ്യമന്ത്രി സരിതയോടൊപ്പമുള്ള ചിത്രം പുറത്തായി

Posted on: August 11, 2013 9:38 pm | Last updated: August 12, 2013 at 11:02 am
SHARE

oommen

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂടെയുള്ള ചിത്രം പുറത്തായി. 2012 ജനുവരി 14ന് കോട്ടയം പാലാ കടപ്ലാമറ്റത്ത് ജലനിധി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലെ ചിത്രമാണ് പുറത്തുവന്നത്.
കൈരളി പീപ്പിള്‍ ടി വിയാണ് ചിത്രം പുറത്തുവിട്ടത്.

സരിതയെ പരിചയമില്ലെന്ന് നിയമസഭയിലുള്‍പ്പടെ ഉമ്മന്‍ചാണ്ടി പറഞ്ഞതിന് നേര്‍ വിപരീതമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം.

സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷം നിശ്ചയിച്ച സെക്രട്ടേറിയേറ്റ് ഉപരോധത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ചിത്രം പുറത്തായത്.