മുഖ്യമന്ത്രിയുടെ 13 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വി എസ്

Posted on: August 11, 2013 11:14 am | Last updated: August 11, 2013 at 11:14 am
SHARE

vsതിരുവനന്തപുരം: ഉപരോധ സമരം നടത്തുന്ന ഇടതുപക്ഷത്തോട് മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച 13 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ രംഗത്തെത്തി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന വാദം തെറ്റാണ്. നിരവിധി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ ചോദ്യം സരിതക്കും ചോദിക്കാവുന്നതാണെന്നും വി എസ് പറഞ്ഞു. സര്‍ക്കാറിനെ അട്ടിമറിക്കല്‍ ഇടതുപക്ഷത്തിന്റെ ലക്ഷ്യമല്ല. സമരത്തെ സംഘര്‍ഷഭരിതമാക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വി എസ് ആരോപിച്ചു.