Connect with us

Kerala

മതിയായ രേഖയില്ലാതെ അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ കുടുംബം അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: മതിയായ രേഖകളില്ലാതെ അമൃതാനന്ദമയിമഠം സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ കുടുംബം അറസ്റ്റില്‍.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ലെസ്ബല്ലാര്‍ സ്വദേശി കിഷോര്‍കുമാര്‍(46), ഭാര്യ മഹാരാഷ്ട്ര താനെ സ്വദേശി സംഗീത കിഷോര്‍(40), മക്കളായ നിജ, സിമ്പ്രാന്‍, നിഖില്‍, സംഗീതയുടെ സഹോദരന്‍ താനെ സ്വദേശി സുമിത്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ അമൃതാനന്ദമയി മഠത്തിലെത്തിയെ സംഘം രാത്രിയില്‍ താമസത്തിന് മുറി അന്വേഷിച്ചു. മഠം അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് മനസ്സിലായത്. കരുനാഗപ്പളളി പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസം രാത്രി മഠത്തില്‍ ഇവരെ താമസിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ കുടുംബത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ താനെ വരെയുള്ള വിസയാണ് കുടുംബത്തിനുണ്ടായിരുന്നതെന്ന് പോലീസിന് ബോധ്യമായി. പാസ്‌പോര്‍ട്ടും ഇവരുടെ പക്കലില്ലായിരുന്നു. താനെയില്‍ നിന്നും പുറപ്പെടും മുമ്പ് ഇവര്‍ ബന്ധപ്പെട്ട പോലീസിലും വിവരം അറിയിച്ചിരുന്നില്ല. കിഷോര്‍ കുമാര്‍ സംഗീതയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അവര്‍ പാക് പൗരത്വം നേടിയിരുന്നു. ഇടക്കിടെ ഇന്ത്യയിലെത്തുന്ന ഇവര്‍ അമൃതാനന്ദമയിയെ ഉത്തരേന്ത്യയില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഫോറിനേഴ്‌സ് രജിസ്റ്റര്‍ ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

---- facebook comment plugin here -----

Latest