അന്തര്‍ സംസ്ഥാന ക്ഷേത്ര കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

Posted on: August 7, 2013 12:14 am | Last updated: August 7, 2013 at 12:14 am
SHARE

കൊല്ലം: ക്ഷേത്രങ്ങളിലും, പള്ളികളിലും കവര്‍ച്ച നടത്തിവന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ മുഖ്യപ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറയില്‍ പുനുക്കന്നൂര്‍ കന്യാകുഴിയില്‍ ബിന്‍സി ഭവനത്തില്‍ മൊട്ട ബിജുവെന്നും, അമ്പലം ബിജു എന്നും അറിയപ്പെടുന്ന ബിജു ജോര്‍ജ് ( 41) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ ആന്റീ തെഫ്റ്റ് സ്‌ക്വാഡില്‍പ്പെട്ട സംഘമാണ് തമിഴ്‌നാട്ടിലെ പാളയം കോട്ടയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ് വര്‍ഷമായി കേരളത്തിലും, തെക്കന്‍ തമിഴ്‌നാട്ടിലുമായി ഏതാണ്ട് അമ്പതോളം ആരാധനാലയങ്ങളില്‍ നടന്ന മോഷണകേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2013 ജൂണ്‍ 26ന് കൊല്ലം ആശ്രാമം ഹോളിഫാമിലി ചര്‍ച്ചില്‍ നിന്ന് 8000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നതും, 2013 മെയ് ഏഴിന് തിരുവനന്തപുരം ബാലരാമപുരം സെന്റ് അലോഷ്യസ് ലത്തീന്‍ കത്തോലിക്കാ ചര്‍ച്ചിലില്‍ കവര്‍ച്ച നടത്തിയതും ഇയാളാണെന്ന് വ്യക്കമായിട്ടുണ്ട്. നിരവധി കവര്‍ച്ചകള്‍ നടത്തിയതായി ബിജു സമ്മതിച്ചിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.