പ്രാര്‍ഥനാ സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ തുടങ്ങി

Posted on: August 4, 2013 9:46 pm | Last updated: August 4, 2013 at 9:46 pm

മലപ്പുറം: വിശുദ്ധരാവിന്റെ പുണ്യം കൊതിച്ച് സ്വലാത്ത് നഗറിലെത്തിയ വിശ്വാസി ലക്ഷങ്ങള്‍ അണിനിരന്ന തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. ലക്ഷം പേര്‍ അണിനിരന്ന ഇഫ്താര്‍ വിരുന്നിന് ശേഷം ലക്ഷങ്ങള്‍ ഒരുമിച്ചുള്ള അവ്വാബീന്‍, തസ്ബീഹ് ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ നഗരിയില്‍ നടന്നു.
മഴ മാറി നിന്ന അന്തരീക്ഷത്തിലാണ് പ്രാര്‍ഥനാ സമ്മേളനം നടക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചേ മുതല്‍ തന്നെ നഗരിയെ ലക്ഷ്യമാക്കിയുള്ള വിശ്വാസികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. പല നാടുകളില്‍ നിന്നും തറാവീഹ് നമസ്‌കാരം നിര്‍വഹിച്ച ശേഷവും വിശ്വാസി ലക്ഷങ്ങള്‍ നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. റോഡും പരിസരവും സൂചി കുത്താനിടയില്ലാത്തവിധം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
സമസ്ത  പ്രസിഡണ്ട് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടം ചെയ്യും.

ALSO READ  'ഹമാരീ സമീന്‍' ശ്രദ്ധേയമായി; മഅദിന്‍ സ്വാതന്ത്ര്യ ദിന പരിപാടിക്ക് ഓണ്‍ലൈനായി ആയിരങ്ങള്‍