അമിത് മിശ്രയുടെ ദിനം; ഇന്ത്യ പരമ്പര തൂത്തുവാരി

Posted on: August 3, 2013 8:15 pm | Last updated: August 3, 2013 at 8:16 pm
SHARE

amit mishraബുലവായോ: ഇന്ത്യക്കുമുമ്പില്‍ സിംബാബ്‌വെ ഒരു എതിരാളിയല്ല എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ആശ്വാസജയം തേടിയിറങ്ങിയ സിംബാബ്‌വെയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആറു വിക്കറ്റെടുത്ത അമിത് മിശ്രയാണ് കളിയിലെ കേമന്‍.

ഇന്ത്യന്‍ നിരയില്‍ അജിന്‍ക്യ രഹാനെ (50) അര്‍ധസെഞ്ച്വറി നേടി. രവീന്ദ്ര ജദേജയും (41), ശിഖര്‍ ധവാനും (41) മികച്ച പ്രകടനം നടത്തി. ദിനേശ് കാര്‍ത്തിക് 10 റണ്‍സുമായി പുറത്താവാതെ നിന്നു. പൂജ്യത്തിന് പുറത്തായ ചേതേശ്വര്‍ പൂജാരക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയത്.

ആദ്യം ബാറ്റുചെയ്ത സിംബാബ് വെ 39.5 ഓവറില്‍ 163 റണ്‍സിന് പുറത്തായി. 8.5 ഓവറില്‍ 48 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത അമിത് മിശ്രയാണ് ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് മൈതാനത്ത് ആതിഥേയരെ നിലംതൊടീക്കാതെ വിട്ടത്.
സിംബാബ്‌വെ നിരയില്‍ 51 റണ്‍സെടുത്ത ഷോണ്‍ വില്യംസും 32 റണ്‍സെടുത്ത മസാകഡ്‌സയും നല്ല പ്രകടനം കാഴ്ചവെച്ചു. ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.

ആദ്യമായാണ് വിദേശത്തൊരു പരമ്പര ഇന്ത്യ തൂത്തുവാരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here