Connect with us

Kozhikode

വില കുറച്ചെങ്കിലും മരുന്ന് കിട്ടാനില്ല

Published

|

Last Updated

വടകര: ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് വില കുറച്ചെങ്കിലും മരുന്ന് കിട്ടാതെ രോഗികള്‍ വലയുന്നു. കുറഞ്ഞ വില പ്രിന്റ് ചെയ്ത മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ വിതരണത്തിനെത്തിയിട്ടില്ല. കൂടിയ വിലയുള്ള മരുന്നുകള്‍ ഇന്നലെ മുതല്‍ വില്‍പ്പന നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്റ്റോക്കുള്ള മരുന്നുകള്‍ വില്‍പ്പന നടത്താന്‍ കടയുടമകള്‍ തയ്യാറായതുമില്ല.
വില കുറച്ച മരുന്നുകള്‍ പഴയ വിലക്ക് വില്‍പ്പന നടത്തിയാല്‍ ഏഴ് വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കും. കേസിനെ ഭയന്നാണ് മെഡിക്കല്‍ ഷോപ്പുടമകള്‍ പഴയ സ്റ്റോക്കുണ്ടായിട്ടും വില്‍പ്പന നടത്താന്‍ തയ്യാറാകാത്തത്. പ്രമേഹം, ഹൃദ്‌രോഗം, രക്തസമ്മര്‍ദം എന്നിവക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകളാണ് ഇന്നലെ മുതല്‍ ലഭിക്കാതായത്. മൂന്ന് മാസം മുന്‍പാണ് മരുന്നുകളുടെ വില കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മരുന്ന് കമ്പനികള്‍ വിലകുറച്ച് മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ തയ്യാറായതുമില്ല.