പെരുന്നാള്‍ ദിനത്തില്‍ മദീനയിലേക്ക് പഠനയാത്ര

Posted on: July 31, 2013 8:25 pm | Last updated: July 31, 2013 at 8:25 pm

madeena munavvaraമക്ക: പെരുന്നാളിന്റെ ഭാഗമായി ഐ സി എഫ് രിസാല സ്റ്റഡി സര്‍ക്കിള്‍, മക്ക ഘടകം മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. പെരുന്നാള്‍ സുദിനത്തില്‍ രാത്രി 8 ന് പുറപ്പെടുന്ന യാത്രക്ക് ആര്‍ എസ് സി മക്ക സോണ്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ സഖാഫി പത്തപ്പിരിയം നേതൃത്വം നല്‍കും. യാത്രയിലും മദീനയിലും സംഘടിപ്പിക്കപ്പെടുന്ന വിവിധ വൈജ്ഞാനിക സെഷനുകള്‍ക്ക് ശാഫി ബാഖവി, ഉസ്മാന്‍ കുറുകത്താണി, അഹമദ് മീരാന്‍ സഖാഫി, നജിം തിരുവനന്തപുരം, സിറാജ് വില്യാപ്പള്ളി , അശ്‌റഫ് പേങ്ങാട്, മുസമ്മില്‍ താഴെ ചൊവ്വ, അശ്‌റഫ് ചേരൂര്‍ നേതൃത്വം നല്‍കും. പ്രവാചക സവിധത്തില്‍ സന്ദര്‍ശനം നടത്തുന്ന സംഘം മദീനയിലെ മറ്റു പുണ്യ സ്ഥലങ്ങളും വിവിധ ചരിത്ര സ്മാരകങ്ങളും തോട്ടങ്ങളും മ്യൂസിയവും സന്ദര്‍ശിക്കും.വിവരങ്ങള്‍ക്ക് 050 4245957 / 053 5264483.