തസ്‌കിയത്ത് ക്യാമ്പ് നടത്തി

Posted on: July 31, 2013 2:17 am | Last updated: July 31, 2013 at 2:17 am

മാവൂര്‍: ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തിവരുന്ന റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലം സോണ്‍ എസ് വൈ എസ് തസ്‌കിയത്ത് ക്യാമ്പ് നടത്തി. ഹാഫിള് ഫൈസല്‍ സഖാഫി വാഴക്കാട് ഉദ്ഘാടനം ചെയ്തു. ഒ എം ബഷീര്‍ സഖാഫി വിഷയാവതരണം നടത്തി. ഇസ്മാഈല്‍ സഖാഫി പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി ടി സി മുഹമ്മദലി മാസ്റ്റര്‍, അബ്ദുല്ലക്കോയ തങ്ങള്‍ കുന്ദമംഗലം, അബ്ദുല്ല മൗലവി മുന്നൂര് പ്രസംഗിച്ചു.