Connect with us

Idukki

ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു

Published

|

Last Updated

ഇടുക്കി: ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. കേരളം ആവശ്യപ്പെട്ടിട്ടും സ്പില്‍വേയ്ക്കു മുന്നിലെ തടസ്സങ്ങള്‍ നീക്കാന്‍ തമിഴ്‌നാട് തയ്യാറായില്ല. ജലനിരപ്പ് 131.8 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് അണക്കെട്ട് സന്ദര്‍ശിച്ചതെന്നും മഴ മൂലം അണക്കെട്ടിന്റെ പ്രതലം നനഞ്ഞു കിടക്കുന്നതിനാല്‍ ചോര്‍ച്ച കാണാന്‍ കഴിയുന്നില്ലെന്നും ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍ പറഞ്ഞു. ഇന്നലത്തെ കണക്കനുസരിച്ച് 131.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 4.2 അടികൂടി ജലനിരപ്പുയര്‍ന്നാല്‍ അണക്കെട്ടില്‍ നിന്ന് 13 സ്പില്‍വേകളിലൂടെ ഇടുക്കിയിലേക്ക് പെരിയാറിലൂടെ നീരൊഴുക്കാരംഭിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലനിരപ്പ് 136 അടിക്കു മുകളിലേക്കെത്തിയാലും സ്പില്‍വേക്കു മുന്നില്‍ കാടുവളര്‍ന്നതിനാല്‍ ഇടുക്കിയിലേക്ക് നീരൊഴുക്കുണ്ടാകാനുള്ള സാധ്യത കുറവാണ്.