ഉപമുഖ്യമന്ത്രി പദത്തിനെതിരെ വീണ്ടും ലീഗ്; യുഡിഎഫില്‍ പ്രതിസന്ധി

Posted on: July 30, 2013 12:13 pm | Last updated: July 30, 2013 at 12:13 pm

kunjalikkuttyമലപ്പുറം: ഉപമുഖ്യമന്ത്രി പദവിക്കെതിരെ വീണ്ടും ലീഗ്. ഉപമുഖ്യമന്ത്രി പദവിയെകുറിച്ച് ഒരു ചര്‍ച്ചകളും നടക്കുന്നില്ലന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലികുട്ടി. കോണ്‍ഗ്രസ് ദേശീയനേതൃത്വവും ഉപമുഖ്യമന്ത്രി പദവിക്കെതിരാണ്. എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദവി വീണ്ടും സജീവമായതോടെ പഴയ നിലപാടുമായി ലീഗ് എത്തിയിരിക്കുന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്‌ലീംലീഗ് ഉപമുഖ്യമന്ത്രി പദവി നല്‍കുകയാണെങ്കില്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെടതാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.