12 മലയാളികള്‍ ദേശീയ അധ്യാപക അവാര്‍ഡ് പട്ടികയില്‍

Posted on: July 30, 2013 12:46 am | Last updated: July 30, 2013 at 12:46 am

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹ സേവനത്തിന് അധ്യാപകര്‍ക്കുള്ള 2012ലെ ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രൈമറി, സെക്കന്‍ഡറി, മദ്‌റസ വിഭാഗത്തില്‍ നിന്ന് 12 പേര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. അര്‍ഹരായവരുടെ പേരു വിവരം ചുവടെ.
പ്രൈമറി വിഭാഗം: ഡി സത്യജോസ് ഗവ. ട്രൈബല്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ പറണ്ടോട്, എന്‍ റഷീദാ ബീഗം ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ മുണ്ടക്കല്‍, എ വൈ ദാസ് ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, കോടാലി, തൃശൂര്‍, അബ്ദുല്‍ ഗഫൂര്‍ കെ വി എം. എം യു എ യു പി സ്‌കൂള്‍ പാണക്കാട്, ശശിഭൂഷണ്‍ വി കെ. എ യു പി സ്‌കൂള്‍ തേഞ്ഞിപ്പലം, ശശിധരന്‍ കെ വി കമാലിയ മദ്‌റസ എ യു പി സ്‌കൂള്‍ ഇരിക്കൂര്‍, കെ ഹേമചന്ദ്രന്‍ സി സി യു പി സ്‌കൂള്‍ നാദാപുരം.
സെക്കന്‍ഡറി വിഭാഗം: കെ സുരേഷ് കുമാര്‍ എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുമല, സാം മാത്യു സി മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്തനംതിട്ട, സി ശശിധരന്‍ പലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി, പത്മനാഭന്‍ പരിയാരന്‍ വീട്ടില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍. മദ്‌റസ ടീച്ചര്‍: ഡോ. അബ്ദുല്‍ബാരി എന്‍ എ ടി എം എച്ച് എസ് എസ് മലപ്പുറം.