വിദ്യാഭ്യാസ അദാലത്തില്‍ 2,771 പരാതികള്‍

Posted on: July 29, 2013 8:06 am | Last updated: July 29, 2013 at 8:06 am

പാലക്കാട്: ജില്ലാതല വിദ്യാഭ്യാസ മെഗാ അദാലത്തില്‍ 2771 പരാതികള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ അദാലത്ത് ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പരാതികള്‍ പരിഹരിക്കുന്നതിലെ കാലതാമസമൊഴിവാക്കാന്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് പരാതി സ്വീകരിക്കല്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പൊതുപരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയില്‍ വരുന്ന തിരുത്തലുകളാണ് അദാലത്തില്‍ പരിഗണിച്ചത്.
അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ പരിശോധിച്ച് ഒരുമാസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ തപാല്‍മാര്‍ഗം അയച്ചുകൊടുക്കും. പി സി അശോക് കുമാര്‍, ഡി ഇ ഒമാരായ എ അബൂബക്കര്‍, സി ലീല, അധ്യാപക സംഘടനാ പ്രതിനിധികളായ കെ ഭാസ്‌കരന്‍, ഹമീദ് കൊമ്പത്ത്, എം ടി സൈനുല്‍ ആബിദ്, ബി സുനില്‍കുമാര്‍, പി ഇ എ സലാം, സി പി മുരളീധരന്‍, പി.ടി.എ. പ്രസിഡന്റ് ജാഫര്‍അലി എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് കമ്മീഷണര്‍ കെ വി വിനോദ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ പി ജെ ജോസ് നന്ദിയും പറഞ്ഞു.