വെള്ളാപ്പള്ളിയുടെ ആരോപണം ശക്തമായി നിഷേധിക്കുന്നു: കെ സി വേണുഗോപാല്‍

Posted on: July 28, 2013 8:59 pm | Last updated: July 28, 2013 at 9:04 pm

K C Venugopal speaking(1)ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പു കേസുമായും സരിതാ എസ് നായരുമായും തനിക്ക് ബന്ധമുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശക്തമായി നിഷേധിക്കുന്നു എന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍. കഴിഞ്ഞ 35 വര്‍ഷമായി താന്‍ നടത്തുന്ന സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുരങ്കം വെക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ഉദ്ദേശമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

തനിക്ക് ഈ തട്ടിപ്പില്‍ ഒരു പങ്കുമില്ല. തന്നെ തെരെഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്താന്‍ വെള്ളാപ്പള്ളി എന്നും ശ്രമിച്ചിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തിലും വെള്ളാപ്പള്ളിയുടെ ലക്ഷ്യം മറ്റൊന്നല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

പല മന്ത്രിമാര്‍ക്കും സരിതയുമായി ശാരീരികവും അല്ലാത്തതുമായ ബന്ധമുണ്ടെന്നും ഇതിലെ പ്രധാനതാരം കെ സി വേണുഗോപാലാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വേണുഗോപാലിന്റെ പ്രതികരണം.