പാര്‍ട്ടിക്ക് നാളെ ശുഭവാര്‍ത്ത കേള്‍ക്കാം: മുഖ്യമന്ത്രി

Posted on: July 28, 2013 5:40 pm | Last updated: July 28, 2013 at 6:36 pm

oommen chandyകൊച്ചി: നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിക്കും മുമ്പ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് നാളെ ശുഭകരമായ വാര്‍ത്ത കേള്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ചാനലിനെതിരായ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ ആരും വിലക്കുന്നില്ലെന്നും എന്നാല്‍ നിയമവിരുദ്ധമായ മാധ്യമ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്‌തേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.