Connect with us

National

ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗൂഢാലോചനനടക്കുന്നുവെന്ന് മമത

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ വഴി ഇടപെടുകയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പിരിച്ചു വിടാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തുന്നത് ആരെന്ന് വ്യക്തമാക്കാന്‍ അവര്‍ തയാറായില്ല.

ബജറ്റ് പാസാക്കുന്നതിനു വേണ്ടി ഒരു ദിവസത്തേക്കു മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു ശേഷമാണ് അവര്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്. ഡാര്‍ജിലിംഗിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന ജംഗിള്‍മഹാള്‍ ഹില്‍സിലും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. അടുത്തിടെ സമാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ രംഗത്തിറങ്ങിയതായും അവര്‍ ആരോപിച്ചു.

Latest