Connect with us

Kozhikode

ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പുറക്കാട്ടിരിയില്‍ നാല് ഏക്കര്‍ സ്ഥലം

Published

|

Last Updated

കോഴിക്കോട്: തലക്കുളത്തൂര്‍ പുറക്കാട്ടിരിയില്‍ കേരള ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുളള നാലേക്കര്‍ സ്ഥലവും കെട്ടിടവും ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതായി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി കെ വേണുഗോപാലന്‍ അറിയിച്ചു. കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം കുട്ടികളുടെ ചികിത്സാ വിഭാഗം ഇവിടേക്ക് മാറ്റും. ഇപ്പോള്‍ ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോര്‍പ്പറേഷന്‍ താത്ക്കാലികമായി അനുവദിച്ച കെട്ടിടത്തിലാണ് കുട്ടികളുടെ വിഭാഗമുളളത്. പഠന – പെരുമാറ്റ വൈകല്യം, ഓട്ടിസം, അപസ്മാരം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഇവിടെ ചികിത്സിക്കുക.
പുതുതായി അനുവദിച്ച സ്ഥലവും കെട്ടിടവും എ കെ ശശീന്ദ്രന്‍ എം എല്‍ എ സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ വേണുഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ബിന്ദു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു, ഫൈസല്‍ എം പി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി കൃഷ്ണന്‍കുട്ടി, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. വി ശോഭനാ ദേവി, ഡോ പി കെ സോമന്‍, ഡോ.ടി ഷാഹിന, ഡോ. സൂരജ് എസ് എന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest