ഷാലിമാര്‍ പാലസ് ഹോട്ടല്‍ പുതിയ കെട്ടിടത്തിലേക്ക്

Posted on: July 28, 2013 2:28 am | Last updated: July 28, 2013 at 2:28 am

shalimarദോഹ: ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയതായി മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ദീന്‍ ഒളകര പത്രസമ്മേളനത്തില്‍ അറിയിച്ചു. റാഫിള്‍ ഡ്രോയും സ്‌പെഷ്യല്‍ കാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ടൊയോട്ട ലാന്റ് ക്രൂയിസര്‍ ജി എക്‌സ് ആര്‍ വി8 2013 മോഡല്‍ കാറുകള്‍ എന്നിവ നറുക്കെടുപ്പിലൂടെ ലഭിക്കും. ഇന്ന് ആരംഭിക്കുന്ന മൂന്നാം വാര്‍ഷിക പ്രമോഷന്‍ നവംബര്‍ 21ന് അവസാനിക്കും.
സല്‍വാ റോഡിലുള്ള ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും എയര്‍പോര്‍ട്ട് റോഡിലുള്ള ക്വാളിറ്റി സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓരോ 50 റിയാലിനും സമ്മാനങ്ങള്‍ക്കുള്ള കൂപ്പണ്‍ ലഭിക്കും. നവംബര്‍ 22ന് ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് നറുക്കെടുപ്പ്. ഹിലാലില്‍ ആരംഭിക്കുന്ന ക്വാളിറ്റി മാളിന്റെ ഉദ്ഘാടന പ്രഖ്യാപനം അടുത്ത മാസം നടക്കും.
സല്‍വാ റോഡ് നവീകരണവുമായി ബന്ധപ്പെട്ടുണ്ടായ മാര്‍ഗ്ഗ തടസ്സം നീങ്ങിയതോടെ നവ്യമായ ഷോപ്പിംഗ് അനുഭവമാണ് ക്വാളിറ്റിയില്‍ ലഭിക്കുന്നത്. ആയിരത്തിലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ വശത്തുമുള്ള പാര്‍ക്കിംഗ് ഏരിയകള്‍ സജ്ജമായിക്കഴിഞ്ഞു.
എം ആര്‍ എ റസ്റ്റോറന്റ് ആന്റ് ബേക്കറി, കുട്ടികളുടെ കളിസ്ഥലം, പാര്‍ട്ടി ഹാള്‍, ബ്യൂട്ടി സലൂണ്‍, മണി എക്‌സ്‌ചേഞ്ച്, ഗോള്‍ഡ് ആന്റ് പ്ലാറ്റിനം ജ്വല്ലറി, ഫര്‍ണിച്ചര്‍ ഷോറൂം, ലോണ്‍ട്രി സര്‍വീസ്, ബ്രാന്റഡ് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍, വാച്ചുകളുടേയും കണ്ണടകളുടേയും ഷോറൂമുകള്‍ മുതലായവ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.