Connect with us

Ongoing News

അട്ടപ്പാടി ശിശുമരണം: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള 12 നിര്‍ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കയച്ചു. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി ആറ് മാസത്തിനകം തിരിച്ച് നല്‍കണം, 900 ഗര്‍ഭിണികളുടേയും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടേയും പട്ടിക തയ്യാറാക്കണം, ആദിവാസി ഊരുകളിലും അംഗനവാടികളിലും കുടിവെള്ളമെത്തിക്കണം, വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടിയെടുക്കണം, ഉച്ചഭക്ഷണ പദ്ധതി കര്‍ശനമായി നടപ്പാക്കണം, ആദിവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണം, നോഡല്‍ ഓഫീസര്‍ സുബ്ബയ്യക്ക് കൂടുതല്‍ അധികാരം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തിലുള്ളത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി കെ എ നായര്‍ ദിവസങ്ങള്‍ക്ക് മുമ്പ് അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചിരിക്കുന്നത്.

Latest