Connect with us

Kozhikode

എല്‍ ഡി എഫ് രാപകല്‍ സമരം നാലാം ദിവസത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയും സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് എല്‍ ഡി എഫ് രാപ്പകല്‍ സമരം നാലാം ദിവസത്തിലേക്ക്. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇന്നലെ നിരവധി പേര്‍ മുതലക്കുളം മൈതാനിയിലെ സമരപ്പന്തലിലെത്തി. ഇന്നലെ എല്‍ ഡി എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്.

എന്‍ സി പി ദേശീയ നിര്‍വാഹക സമിതി അംഗം എ കെ ശശീന്ദ്രന്‍ എം എല്‍ എ സമരം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും എന്നും സഹനസമരത്തിന്റെ പാതയായിരിക്കില്ല സ്വീകരിക്കുകയെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരും. കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ കുറ്റവാളിയായ മുഖ്യമന്ത്രിയുടെ ധാര്‍മികത ഇന്ന് എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു.
മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി സതീദേവി, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി കെ ലോഹ്യ, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, എം രാധാകൃഷ്ണന്‍, പി ടി മാത്യു പ്രസംഗിച്ചു. സി പി എം നേതാവ് എം കേളപ്പന്‍, സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സി പി ഐ ജില്ലാ അസി. സെക്രട്ടറിമാരായ എ കെ ചന്ദ്രന്‍ മാസ്റ്റര്‍, എം നാരായണന്‍ മാസ്റ്റര്‍, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, അഡ്വ. സൂര്യനാരായണന്‍, ആര്‍ എസ് പി നേതാവ് കെ പി രാജന്‍, ഇ രമേശ് ബാബു, പി കെ കണ്ണന്‍, കെ മോഹനന്‍ നേതൃത്വം നല്‍കി.

Latest