Connect with us

Kerala

സോളാര്‍: മൊഴി ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടെന്ന് ആരോപണം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിതാ നായരുടെ മൊഴി പുറത്തുവരാതിരിക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ സരിത നായരുടെ അഭിഭാഷകന്‍ ഫഎനി ബാലകൃഷ്ണന്‍ വില പേശി എന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ബെന്നി ബെഹനാനും മന്ത്രി കെ ബാബുവും ആണ് ഇതില്‍ ഇടപെട്ടത് എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. ബെന്നി ബെഹനാനോട് ഫെനി ബാലകൃഷ്ണന്‍ 10 കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ 4 കോടി തരാമെന്ന് ബെന്നി ബെഹനാന്‍ നല്‍കാമെന്ന് സമ്മതിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ പത്തനംതിട്ട സ്വദേശിയായ ശ്രീധരന്‍ നായര്‍ക്ക് മന്ത്രി കെ ബാബു വാഗ്ദാനം ചെയ്തു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സരിതാ നായര്‍ നാളെ നല്‍കാന്‍ പോവുന്ന മൊഴിയില്‍ പി സി ജോര്‍ജിനെ ഉള്‍പ്പെടുത്താനും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടതായും സുരേന്ദ്രന്‍ വെളിപ്പെടുത്തി.

Latest