സോളാര്‍ കേസ്: നടന്‍ മമ്മുട്ടിയുടെ മൊഴിയെടുക്കും

Posted on: July 26, 2013 12:12 pm | Last updated: July 26, 2013 at 12:50 pm

MAMMOOTTYതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സിനിമാ താരം മമ്മൂട്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ബിജു മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ 25000 രൂപയാണ് തനിക്ക് ലഭിച്ചിട്ടുള്ളുവെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ടീം സോളാറില്‍ നിന്നും പണം കൈപ്പറ്റിയ എല്ലാവരില്‍ നിന്നും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ മമ്മൂട്ടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ തനിക്ക് അവാര്‍ഡ് തുകയായ 25,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ഈ തുക ഒരു അനാഥാലയത്തിന് കൈമാറിയതായും മമ്മൂട്ടി പറഞ്ഞിരുന്നു.

2011 ജൂണ്‍ 11 ന് നടന്ന ചടങ്ങിലാണ് ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ മമ്മൂട്ടി ഉള്‍പ്പെടെ ആറു പേര്‍ക്ക് നല്‍കിയത്.