രിസാല അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: July 26, 2013 5:38 am | Last updated: July 26, 2013 at 11:38 am

മലപ്പുറം: വായനയുടെ വിചാര വിപ്ലവം എന്ന തലവാചകത്തില്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ രിസാല ക്യാമ്പയിനില്‍ മികച്ച മുന്നേറ്റം നടത്തിയ ഘടകങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്യാമ്പയിനില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന യൂണിറ്റിനുള്ള സൗണ്ട് സിസ്റ്റം അവാര്‍ഡിന് നിലമ്പൂര്‍ ഡിവിഷനിലെ വിദ്യാനഗര്‍ യൂണിറ്റും, അമ്പത് വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു യൂണിറ്റിനുള്ള സ്‌പെഷ്യല്‍ ഗിഫ്റ്റിന് വണ്ടൂര്‍ ഡിവിഷനിലെ വണ്ടൂര്‍ യൂണിറ്റും അര്‍ഹത നേടി. ഇരുപത് വാര്‍ഷിക വരിക്കാരെ ചേര്‍ത്ത യൂണിറ്റുകളില്‍ നിന്ന് നെറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ് യൂണിറ്റുകള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റും, ടാര്‍ജറ്റിന്റെ നൂറ് ശതമാനം പൂര്‍ത്തീകരിച്ച സെക്ടറുകള്‍ ക്യാഷ് പ്രൈസിനും അര്‍ഹരായി. മഞ്ചേരി, നിലമ്പൂര്‍, താനൂര്‍, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, വളാഞ്ചേരി, വണ്ടൂര്‍, ഡിവിഷനുകള്‍ ഡിവിഷനുകള്‍ ക്യാമ്പയിന്‍ കാലയളവിലെ പ്രത്യേക അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. രിസാല അവാര്‍ഡ് മീറ്റ് രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ഇസ്ഹാഖ്, കെ സൈനുദ്ദീന്‍ സഖാഫി, സി കെ ശക്കീര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം അബ്ദുറഹ്മാന്‍ സംസാരിച്ചു.