മോഡിക്ക് വിസ അനുവദിക്കരുത്: 65 എംപിമാര്‍ ഒബാമയ്ക്ക് കത്തയച്ചു

Posted on: July 23, 2013 9:03 pm | Last updated: July 23, 2013 at 9:05 pm

modiforstorypage_350_122612035858ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 65 എംപിമാര്‍ അമേരിക്കന്‍ പ്രസിഡന്റ്് ബരാക്ക് ഒബാമയ്ക്ക് കത്തെഴുതി. സീതാറാം യെച്യൂരി, എംപി അച്ചുതന്‍ തുടങ്ങിയവരും കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഇപ്പോള്‍ മോഡിക്കുള്ള വിലക്ക് തുടരണമെന്നാണ് കത്തില്‍ പറയുന്നത്. 12 പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരാണ് മോഡി വിരുദ്ധ നിലപാടെടുത്ത് ഒബാമയ്ക്ക് കത്തെഴുതിയത്. ഇതില്‍ 25 രാജ്യസഭാ അംഗങ്ങളും 40 ലോക്‌സഭാ അംഗങ്ങളും ഉള്‍പ്പെടും.

2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചത്. നരേന്ദ്രമോഡിക്ക് ഏര്‍പ്പെടുത്തിയ യാത്ര നിരോധനം പിന്‍വലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.