ഹൈദരാബാദില്‍ കുടിലിന് മുകളിലേക്ക് മതിലിടിഞ്ഞ് ആറ് മരണം

Posted on: July 23, 2013 12:12 pm | Last updated: July 23, 2013 at 5:12 pm

hyderabad collapseഹൈദരാബാദ്: കനത്ത പേമാരിയില്‍ കുടിലിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് ഹൈദരാബാദില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു. എം ജെ കോളനിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മതിലാണ് തകര്‍ന്നുവീണതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.