Connect with us

Kerala

സോളാര്‍: രാജിയില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതിയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. വിധി അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട് ബഹുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അനുസരിക്കില്ല. ഡിജിപിയോടും എ.ജിയുമായും സംസാരിച്ച ശേഷമാണ് തന്റെ പ്രതികരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി പറഞ്ഞത് മാധ്യമങ്ങള്‍ എന്തെന്ന് പഠിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

Latest