96 കിലോ ഭാരമുള്ള ഈത്തപ്പഴക്കുല

Posted on: July 22, 2013 9:52 pm | Last updated: July 22, 2013 at 9:52 pm

Liwa1അബുദാബി:ഒരു കുലയില്‍ 96 കിലോ ഈത്തപ്പഴം. ലിവാ ഈത്തപ്പഴോത്സവത്തില്‍ ഭാരമേറിയതായി തിരഞ്ഞെടുക്കപ്പെട്ട പഴക്കുല ലിവയില്‍ നിന്നു തന്നെയുള്ളതാണ്. ശഹാല്‍ ഇനത്തില്‍പ്പെട്ടതാണിതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഉബൈദ് ഉല്‍ഫാന്‍ അല്‍ മസ്‌റൂയി പറഞ്ഞു.

റാശിദ് ഫറാജ് സാലിം അല്‍ മന്‍സൂരിയാണ് പഴക്കുലയുടെ ഉടമ. ഇയാള്‍ക്ക് 50,000 ദിര്‍ഹം സമ്മാനം ലഭിച്ചു. മൂസാ മുഹമ്മദ് അഫ്‌സാന്‍ അല്‍ മസ്‌റൂയിക്ക് രണ്ടാം സ്ഥാനവും മന്‍സൂര്‍ അലി സല്‍മാന്‍ മുഹമ്മദ് അല്‍ മന്‍സൂരി മൂന്നാം സ്ഥാനവും നേടി. 40,000 ദിര്‍ഹം, 30,000 ദിര്‍ഹം എന്നിങ്ങനെയാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. ദബ്ബാസ് വിഭാഗത്തില്‍ ലതായി ഗ്രാമത്തിലെ മുസ്ബഹ് സഈദ് അല്‍ മുറാര്‍ ഒന്നാം സമ്മാനമായ 1,25,000 ദിര്‍ഹം കരസ്ഥമാക്കി.
ഫെസ്റ്റിവല്‍ ഈ മാസം 25 വരെ തുടരും. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒന്നുവരെയാണ് ഉത്സവം. നിരവധി സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.