കാതിക്കൂടത്ത് സമരക്കാര്‍ക്കു നേരെ പോലീസ് മര്‍ദ്ദനം: തൃശൂരില്‍ നാളെ ഹര്‍ത്താല്‍

Posted on: July 21, 2013 8:53 pm | Last updated: July 21, 2013 at 9:00 pm

തൃശൂര്‍: കാതിക്കൂടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കി.

വ്യാപകമായ അക്രമമാണ് പോലീസ് കാതിക്കൂടത്ത് നടത്തിയത്. സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് അടുത്തുള്ള വീടുകളില്‍ കയറിയും അക്രമം അഴിച്ചുവിട്ടു.