ലത്വീഫ് സഅദിയുടെ പ്രഭാഷണം: ഒരുക്കം പൂര്‍ത്തിയായി

Posted on: July 21, 2013 6:32 pm | Last updated: July 21, 2013 at 6:32 pm

ദുബൈ: ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ ജാമിഅ സഅദിയ്യ അറബിയ്യയെ പ്രതിനിധീകരിച്ച് പ്രമുഖ പ്രഭാഷകനും എസ് വൈ എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പ്രഭാഷണം നടത്തും.
ഈ മാസം 24 (ബുധന്‍) രാത്രി 10 ന് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. പരിപാടിയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജാമിഅ സഅദിയ്യ പ്രിന്‍സിപ്പാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സഅദിയ്യ വൈസ് പ്രസിഡന്റ് സെയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (പൊസോട്ട്), എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അതിഥികളായി എത്തും. ദുബൈ ഗവണ്‍മെന്റ് മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ മൂന്ന് ദശകത്തിലേറെയായി ജാമിഅ സഅദിയ്യ വൈജഞാ നിക-സാംസ്‌കാരിക-കാരുണ്യ മേഖലകളില്‍ മാതൃകാപരമായ പദ്ധതികളുമായി പ്രവര്‍ത്തിച്ചുവരുന്നത്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 050-5015024.