വണ്ടൂരില്‍ സര്‍ക്കാര്‍ പ്രസ് വരുന്നു

Posted on: July 21, 2013 7:22 am | Last updated: July 21, 2013 at 7:22 am

വണ്ടൂര്‍: ജില്ലയില്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ പ്രസ് വരുന്നു. വണ്ടൂര്‍ പുല്ലൂരിലുള്ള സര്‍ക്കാര്‍ റവന്യു ഭൂമിയിലാണ് പ്രസ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വിനോദസഞ്ചാര മന്ത്രി എപി അനില്‍കുമാര്‍,പ്രസ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വണ്ടൂര്‍ പുല്ലൂരിലെ സ്ഥലം സന്ദര്‍ശിച്ചു.
പുല്ലൂരിലെ ഏഴ് ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കറിലാണ് പ്രസ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മറ്റുള്ള അഞ്ച് ഏക്കര്‍ സ്ഥലം വിദ്യാഭ്യാസ സംരഭങ്ങളാണ് സ്ഥാപിക്കുന്നത്. ഹോമിയോ കരുണാലയപ്പടിയില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നില്ലെന്നും അതുവരെ പഞ്ചായത്ത് നിര്‍ദേശിക്കുന്ന താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സിതാര,വൈസ് പ്രസിഡന്റ് ടിപി അസ്‌കര്‍,മറ്റുമെമ്പര്‍മാരായ വിഎകെ,ജബീബ്‌സുക്കീര്‍,കെസി കുഞ്ഞിമുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.